കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാൻ

Published : Jul 24, 2024, 11:15 PM IST
കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാൻ

Synopsis

ഒരു കാറും 6 ബൈക്കുമാണ് വാൻ ഇടിച്ച് തെറിപ്പിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

കൊല്ലം: കൊല്ലം കുന്നിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഒരു കാറും 6 ബൈക്കുമാണ് വാൻ ഇടിച്ച് തെറിപ്പിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറിന് ഉള്ളിലും ഡോറിന് സമീപത്തും ഉണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. 

തിരുവനന്തപുരം മാനവീയം വീഥിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായി. മാനവീയം വീഥിയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. പിന്നാലെ ബൈക്ക് നിയന്ത്രണം തെറ്റി വീണു. അപകടത്തിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വാഹനത്തിന് പിന്നിലിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.

Also Read: സന്തോഷ വാര്‍ത്ത, കെട്ടിട നിര്‍മാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം; അധികം നൽകിയ തുക തിരികെ കിട്ടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്