80,000 രൂപ മോഷ്ടിക്കാനുള്ള വൻ പ്ലാൻ, യുവാക്കൾക്ക് നഷ്ടം 2 ലക്ഷത്തിന്‍റെ ബൈക്ക്! പണവും പോയി ആളെയും തിരിച്ചറിഞ്ഞു

Published : Sep 07, 2025, 01:30 PM IST
theft

Synopsis

വ്യാപാരിയെ കൊള്ളയടിക്കാൻ ശ്രമിച്ച കവർച്ചക്കാർക്ക് അവരുടെ വിലകൂടിയ മോട്ടോർസൈക്കിൾ ഉപേക്ഷിക്കേണ്ടിവന്നു. പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടിയതോടെ കവർച്ചക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഭോപ്പാൽ: മോഷണ ശ്രമത്തിനിടെ കവർച്ചക്കാർക്കുണ്ടായത് വമ്പൻ നഷ്ടം. ഭോപ്പാലിലാണ് സംഭവം. ഒരു വ്യാപാരിയിൽ നിന്ന് 80,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ, കവർച്ചക്കാർക്ക് അവരുടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മോട്ടോർസൈക്കിളാണ് ഉപേക്ഷിക്കേണ്ടിവന്നത്. വ്യാഴാഴ്ച രാത്രിയാണ് അയോദ്ധ്യ നഗർ ഏരിയയിൽ സംഭവം നടന്നത്. രാത്രി 11 മണിയോടെ പലചരക്ക് വ്യാപാരിയായ നീരജ് ദിവസങ്ങളായി സ്വരൂപിച്ച പണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഒരു സ്വകാര്യ സ്കൂളിന് സമീപം വെച്ച് ബൈക്കിലെത്തിയ മൂന്ന് പേർ ഇയാളുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചു. നീരജുമായി കവർച്ചക്കാർ പിടിവലി കൂടുകയും ഇതിനിടെ നീരജിന്‍റെ സ്കൂട്ടർ മറിയുകയും പണമുണ്ടായിരുന്ന ബാഗ് കൈയ്യിൽ നിന്ന് താഴെ വീഴുകയും ചെയ്തു. അക്രമികൾ ബാഗ് കൈക്കലാക്കിയെങ്കിലും ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചില്ല.

നീരജിന്‍റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കവർച്ചക്കാർ പരിഭ്രാന്തരായി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് പോലീസ് പിടിച്ചെടുത്തു. ബൈക്കിന്‍റെ രജിസ്‌ട്രേഷൻ നമ്പർ വഴി കവർച്ചക്കാരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസ് ഉടൻ തന്നെ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി