കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Published : Oct 21, 2026, 11:43 AM IST
kozhikode football turf death

Synopsis

ചൊവ്വാഴ്ച വൈകിട്ട് മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട്: കൂട്ടുകാരോടൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ് (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു മുഹാദ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊടകര ബാറിലെ പാർക്കിങ് ഏരിയയിൽ ആക്രമണം, ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു; റൗഡിലിസ്റ്റിൽ ഉൾപ്പെട്ട 22-കാരനും 21-കാരനും പിടിയിൽ
ഗുരുവായൂരിൽ ഇനി ദിവസവും വെർച്വൽ ക്യൂ ബുക്കിങ്; മാറ്റം നവംബർ ഒന്നുമുതൽ, ഫീസും ഏർപ്പെടുത്തി