പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published : Feb 01, 2025, 09:51 AM IST
പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം.

കോഴിക്കോട്: കോഴിക്കോട്  കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം