
ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം. പോക്സോ കേസിലെ പ്രതിയായ അരുൺ ഓടിപ്പോവുകയായിരുന്നു. ഹരിപ്പാട് കോടതിയിലാണ് നടകീയ സംഭവങ്ങൾ ഉണ്ടായത്. പിന്നീട് പ്രതിയെ പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam