പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി; ഒരു മരണം, നാലുപേർക്ക് പരിക്ക്

Published : Aug 26, 2026, 08:20 PM IST
Pathanamthitta Car Accident Death

Synopsis

പത്തനംതിട്ടയിൽ കാർ അപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശി അബു ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാലുപേർക്ക് പരിക്കേറ്റു.

പത്തനംതിട്ട: പത്തനംതിട്ട അബാൻ ജംഗ്ഷനിൽ വാഹനാപകടത്തിൽ ഒരു മരണം. കാൽനടയാത്രക്കാരനായ കുലശേഖരപതി സ്വദേശി അബു ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളാണ് മരിച്ചത്. മറ്റു നാലുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, കുത്തേറ്റത് നെഞ്ചിനും പിൻഭാഗത്തും
അരുവിക്കരയിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ