11 കിലോ കഞ്ചാവ്! ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചുപേർ പിടിയിൽ

Published : Nov 22, 2026, 01:24 PM IST
Alappuzha Ganja Arrest

Synopsis

ആലപ്പുഴയിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആണ് 11 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ പിടികൂടിയത്.

ആലപ്പുഴ: ആലപ്പുഴയിലെ പൂച്ചാക്കലില്‍ 11 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കല്‍ സ്വദേശി ഷമീര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അലി ജൗഹര്‍, സഹാഹുദ്ദീന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികള്‍.

ഇന്നലെ രാത്രി പൂച്ചാക്കല്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. അറസ്റ്റിലായ ഷമീര്‍ നിരവധി കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഷമീര്‍ ഏതാനും വര്‍ഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളാണെന്നും സംഘടനയില്‍ ഇയാള്‍ക്ക് ഭാരവാഹിത്വമൊന്നും ഇല്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കിൽ പണയം വെച്ചത് വ്യാജ സ്വർണ വളകൾ, തട്ടിയത് നാലര ലക്ഷത്തോളം രൂപ; മൂവർ സംഘം പിടിയിൽ
രക്ഷകനായി സുൽത്താൻ; കളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽവീണു, അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്