പച്ച ചീരയ്ക്കൊപ്പം ഫ്രഷ് കഞ്ചാവും; പച്ചക്കറിക്കൊപ്പം കഞ്ചാവ് കടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ കയ്യോടെ പിടികൂടി പൊലീസ്

Published : Jun 22, 2026, 09:49 PM IST
ganja arrest

Synopsis

പച്ച ചീരയ്ക്കൊപ്പം ഫ്രഷ് കഞ്ചാവും കടത്താന്‍ ശ്രമിച്ച പ്രതിയാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സ്വകാര്യ ബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അസം സ്വദേശിയായ യുവാവിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. 

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് കടത്താൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സ്വകാര്യ ബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അസം സ്വദേശിയായ യുവാവിനെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.

പച്ച ചീരയ്ക്കൊപ്പം ഫ്രഷ് കഞ്ചാവും കടത്താന്‍ ശ്രമിച്ച പ്രതിയാണ് പിടിയിലായത്. ഇന്നലെ നഗരത്തിലെ സ്വകാര്യ ബസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് അസം സ്വദേശിയായ ഹബീബുൾ മണ്ഡലിനെ പൊലീസ് കയ്യോടെ പൊക്കിയത്. പൊലീസിനെ കണ്ട് പരിഭ്രാന്തനായ പ്രതി കൈയിലുണ്ടായിരുന്ന കവർ ബസിൻ്റെ ബർത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല. നിരോധിത പുകയില ഉൽപന്നങ്ങളുമായി യാത്ര ചെയ്ത മറ്റ് രണ്ട് പേരെയും സ്വകാര്യ ബസിൽ നടത്തിയ പരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോളോ ബ്രിക്‌സ് കമ്പനിയിൽ നിന്നും മോട്ടറും ഇരുമ്പ് സാമഗ്രികളും മോഷ്ടിച്ചു, പ്രതിയെ നാട്ടുകാർ പിടിച്ചുവെച്ചു, പിടികൂടി പൊലീസ്
വാടക വീട്ടില്‍ പൊലീസെത്തി, പരിശോധനയില്‍ കണ്ടെത്തിയത് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി, പ്രതിക്കായി അന്വേഷണം