വാടക വീട്ടില്‍ പൊലീസെത്തി, പരിശോധനയില്‍ കണ്ടെത്തിയത് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി, പ്രതിക്കായി അന്വേഷണം

Published : Jun 22, 2026, 09:14 PM IST
Whale vomit

Synopsis

പള്ളിപ്പാട് നടുവട്ടത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛർദ്ദി പിടികൂടിയത്. കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ: ഹരിപ്പാട് കോടികൾ വില മതിക്കുന്ന തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രിസ് പിടികൂടി. പള്ളിപ്പാട് നടുവട്ടത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛർദ്ദി പിടികൂടിയത്. കായംകുളം സ്വദേശി നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നുമാണ് തിമിംഗല ഛർദ്ദി പിടികൂടിയത്. വീട്ടിൽ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്. ഗുണ്ടാ നേതാവാണ് നിതീഷ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് മുന്നൽ നിന്ന 10 വയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു, കുട്ടിയുടെ കാലിന് പരിക്കേറ്റു
നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു, രോഗിയുടെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ്