കോട്ടയത്ത് രാസലഹരി വേട്ട: മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്, അന്വേഷണം

Published : Jul 27, 2025, 11:18 PM IST
arrest

Synopsis

ഈരാറ്റുപേട്ടയിൽ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിന്‍ യാസീൻ എന്നിവരുമാണ് പിടിയിലായത്

കോട്ടയം: കോട്ടയം ജില്ലയിൽ നടത്തിയ രാസലഹരി വേട്ടയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരോധിത രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്ള ഷഹാസ് ആണ് മണർകാട് നിന്ന് പിടിയിലായത്. ഈരാറ്റുപേട്ടയിൽ നിന്ന് വട്ടക്കയം സ്വദേശി സഹിലും, യാമിന്‍ യാസീൻ എന്നിവരുമാണ് പിടിയിലായത്. ഇവരെ പൊലീസ് റിമാന്റ് ചെയ്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്.

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ