
മലപ്പുറം: എം ഡിഎം എയുമായി യുവാവിനെ പൊലീസ് പിടികൂടി. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാര്‍ വീട്ടില്‍ ജംഷീറി (22) നെയാണ് താനൂര്‍ പൊലീസ് പിടികൂടിയത്. എല്‍ എസ് ഡി സ്റ്റാമ്പുകളും , എം ഡി എം എ യും ലഹരി ഗുളികകളും പിടികൂടി.
താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായ ആര്‍ ഡി കൃഷ്ണ ലാല്‍, ഷൈലേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ്, പ്രശോഭ്, സി പി ഒ സജേഷ്, ഡാന്‍സഫ് ടീം ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നായ എം ഡി എം എ സഹിതം തെയ്യാല ബൈപാസ് റോഡില്‍ നിന്നും ജംഷീറിനെ പിടികൂടിയത്.
ഇടനിലക്കാരന്‍ വഴി കോയമ്പത്തൂര്‍ നിന്ന് എത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിടെയാണ് പിടികൂടിയത്. തീരദേശ മേഖലയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ല ലഹരി വിരുദ്ധ സേനയുടേയും, പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ 0.9 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായി. ബുധനാഴ്ച കാട്ടിക്കുളം ഭാഗത്ത് നിന്നും തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍ സംശയം തോന്നി തിരുനെല്ലി പൊലീസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.
കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന പരിശോധനയില്‍ കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്പ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പിപറമ്പില്‍ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam