ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് സൂക്ഷിച്ച കെട്ടിടത്തിന് തീകൊളുത്തി, പ്രതി പിടിയിൽ 

By Web TeamFirst Published Apr 1, 2023, 9:04 PM IST
Highlights

ഇയാളുടെ കുടുംബ വീടിന് സമീപമാണ് പ്ലാസ്റ്റിക്ക് സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ പ്ലാസ്റ്റിക്ക് സൂക്ഷിച്ചതിലെ വിരോധമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

കൊച്ചി : എറണാകുളം പൂതൃക്കയിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് ശേഖരിച്ച് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീവച്ചയാൾ പിടിയിൽ.ഐക്കരനാട് സൗത്ത് പരിയാരം കരയിൽ  കദളിപ്പറമ്പിൽ ശങ്കറിനെയാണ് പുത്തൻകുരിശ് പോലീസ് പിടികൂടിയത്. കഴിഞ്ഞ് 24 ന് രാത്രി ഒരു മണിക്കാണ് സംഭവം. ഇയാളുടെ കുടുംബ വീടിന് സമീപമാണ് പ്ലാസ്റ്റിക്ക് സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. ഇവിടെ പ്ലാസ്റ്റിക്ക് സൂക്ഷിച്ചതിലെ വിരോധമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൂന്ന് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ഏഴ് കടമുറികളിലും മുറ്റത്തുമായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും, ഇത് പൊടിക്കാനുപയോഗിക്കുന്ന മെഷീനുകളും, കെട്ടിടത്തിന്‍റെ വയറിംഗുകളും തീവെയ്പിൽ കത്തി നശിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ വയനാട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.  

click me!