നല്ലെണ്ണ തേച്ച് നഗ്നനായി കറക്കം, സ്ത്രീകളുടെ വസ്ത്രം മോഷ്ടിക്കും; പാലക്കാട് പിടികിട്ടാപ്പുള്ളി പിടിയില്‍

Published : Dec 28, 2022, 10:14 AM ISTUpdated : Dec 28, 2022, 11:30 AM IST
നല്ലെണ്ണ തേച്ച് നഗ്നനായി കറക്കം, സ്ത്രീകളുടെ വസ്ത്രം മോഷ്ടിക്കും; പാലക്കാട് പിടികിട്ടാപ്പുള്ളി പിടിയില്‍

Synopsis

വീടിന്‍റെ ജനൽ തകർത്തു വീടനകത്തു കയറിയാണ് മോഷണം. മോഷണത്തിന് കയറുന്ന  വീട്ടിൽ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ചെമ്പലോട് മോഹനന്‍റെ ശീലമാണ്.

പാലക്കാട് : നഗ്നനായി നല്ലെണ്ണ തേച്ച് മോഷണത്തിനിറങ്ങുന്ന പിടികിട്ടാപ്പുള്ളി പാലക്കാട് നോർത്ത് പൊലീസിന്‍റെ പിടിയില്‍. ചെമ്പലോട് മോഹനനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. ഏറെ വിചിത്രമാണ് മോഹനന്റെ മോഷണരീതികളെന്ന് പൊലീസ് പറയുന്നു. 

രാത്രി നഗ്നനായാണ് മോഹനന്‍  കക്കാനിറങ്ങുന്നത്. ശരീരത്തിലാകെ നല്ലെണ്ണ തേച്ചാണ്  ഇയാള്‍ മോഷണത്തിന് ഇറങ്ങുന്നത്. വീടിന്‍റെ ജനൽ തകർത്തു വീടനകത്തു കയറിയാണ് മോഷണം. മോഷണത്തിന് കയറുന്ന  വീട്ടിൽ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങൾ
കൊണ്ടുപോകുന്നതും ചെമ്പലോട് മോഹനന്‍റെ ശീലമാണ്. കുറച്ചു ദിവസമായി പാലക്കാട് നഗരത്തിൽ തുടർച്ചയായി രാത്രി
മോഷണം റിപ്പോർട്ട് ചെയ്തിരുന്നു. 

പാലക്കാട് നഗരത്തിലെ  കോളനികളിലെ സിസിടിവികളിൽ ചെമ്പലോട് മോഹനൻ പതിഞ്ഞിരുന്നു. പന്ത്രണ്ടിടങ്ങളില്‍ വീടുകള്‍ക്ക് സമീപം കള്ളനെത്തിയിരുന്നു. മൂന്നിടങ്ങളില്‍ കതക് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം നടന്നു. ചിലയിടത്ത് ജനലിലൂടെ കൈയിട്ട് പഴ്സും മൊബൈലും ഉള്‍പ്പെടെയുള്ള സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. പരാതിയേറിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

 നഗ്നനായി കറങ്ങി നടക്കുന്ന മോഹനന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെ ടൌൺ സൌത്ത്  നോർത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ച് കള്ളനെ കുരുക്കാൻ ഒരുങ്ങി. സംഘത്തിന്‍റെ രാത്രി പട്രോളിങ്ങിനിടെയാണ് മോഹനൻ പിടിയിലായത്. പുതിയ മോഷണത്തിനായി ഒരുങ്ങുന്നതിനിടെയാണ് പ്രതിയെ പൊലീസ് പൊക്കുന്നത്. മോഹനന്‍ നേരത്തെ പ്രതി നിരവധി കവർച്ചാ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Read More : മറ്റൊരു നമ്പറില്‍ ചാറ്റിംഗ്, രാത്രി വിളിച്ച് വരുത്തി; സംഗീതയെ കാമുകന്‍ ഗോപു കൊലപ്പെടുത്തിയത് കഴുത്തറുത്ത്

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്