ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് കഞ്ചാവ് വിൽപന, പൊലീസ് പരിശോധന ഉണ്ടോ എന്നറിയാൻ ഓട്ടോറിക്ഷയ്ക്ക് പൈലറ്റ്; ഒരാൾ കൂടി പിടിയിൽ

Published : Sep 25, 2026, 05:37 PM IST
Aluva Ganja Case Arrest

Synopsis

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് ആലുവ പൊലീസ്. കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ആസാദ് ആണ് പിടിയിലായത്.

കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കിഴക്കമ്പലം പഴങ്ങനാട് വാടക വീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദി (45) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് മാസം 19ന് 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പൊലീസ് തോട്ടയ്ക്കാട്ടുകരയിൽ വെച്ച് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആണ് ആലുവ പൊലീസ് കഞ്ചാവ് പിടികൂടിയത്.

നാലുപേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്യുകയും ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. പൊലീസ് പരിശോധന ഉണ്ടോ എന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ച് വന്നിരുന്ന ഓട്ടോറിക്ഷയ്ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ടുവരാൻ പണം അയച്ചു കൊടുത്തിരുന്നതും ആസാദ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ പ്രതിയും അന്നേ ദിവസം പിടികൂടിയ ആലുവ നൊച്ചിമ സ്വദേശിയായ മറ്റൊരു പ്രതിയും കൂടി ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിൽ വൻ തോതിൽ വിപണനം ചെയ്യുകയായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ ആലുവ സിഐ പി എം ഷമീർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ മാഹിൻഷാ അബൂബക്കർ, കെ എം മനോജ്, മുഹമ്മദ് ഷാഹിൻ, എഎസ്ഐ നിയാസ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കളിച്ചു കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു, യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യുവാക്കളെ കാത്തുനിന്നത് ഒരു സംഘം പൊലീസുകാർ; എംഡിഎംഎ കൈയ്യോടെ പിടികൂടി