തിരുവനന്തപുരത്ത് വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വിറ്റ പ്രതികൾ പിടിയിൽ; രണ്ട് ഓട്ടോകള്‍ കണ്ടെടുത്തു

Published : Sep 24, 2026, 12:32 PM IST
Thiruvananthapuram Auto Rickshaw Theft

Synopsis

തിരുവനന്തപുരത്ത് വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വിറ്റ പ്രതികൾ പിടിയിലായി. കരകുളം സ്വദേശികളായ വിശാഖ് മോഹനന്‍, ആല്‍വിന്‍ മാത്യു എന്നിവരാണ് പിടിയിലായത്. സിസി മുടങ്ങിയ വാഹനങ്ങൾ ലോക്ക് തകർത്ത് കൊണ്ടുപോകാൻ ഉപയോഗിച്ച ഉപകരണം ദുരുപയോഗം ചെയ്തായിരുന്നു മോഷണം നടത്തിയത്.

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഘം പൊലീസ് പിടിയില്‍. പേരൂര്‍ക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനന്‍ (30), ഇയാളുടെ സഹായിയായ ആല്‍വിന്‍ മാത്യു (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതുവരെ അഞ്ച് ഓട്ടോറിക്ഷകളാണ് പ്രതികള്‍ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ചത്. ഇതില്‍ രണ്ട് ഓട്ടോറിക്ഷകള്‍ പൊലിസ് കണ്ടെടുത്തു. 30,000 മുതല്‍ 50,000 രൂപ വരെ വാങ്ങിയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ പ്രതികള്‍ വിറ്റിരുന്നത്.

നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സിസി പിടുത്തക്കാരനാണ് കേസിലെ ഒന്നാം പ്രതിയായ വിശാഖ് മോഹനനനെന്ന് പൊലീസ് അറിയിച്ചു. മാസ അടവ് മുടങ്ങിയ വാഹനങ്ങളുടെ ലോക്കുകള്‍ പൊട്ടിച്ചെടുത്ത് കമ്പനിയില്‍ എത്തിക്കാന്‍ ഇയാള്‍ക്ക് ധനകാര്യ സ്ഥാപനം പ്രത്യേക ഉപകരണം നല്‍കിയിരുന്നു. ഈ ഉപകരണം ദുരുപയോഗം ചെയ്താണ് പ്രതി ഓട്ടോറിക്ഷകളുടെ പൂട്ട് തകര്‍ത്തിരുന്നത്.

നഗരത്തിലെ വള്ളക്കടവ് ഭാഗത്തും മോഷണം ശ്രദ്ധയിൽപെട്ടതോടെ ശംഖുംമുഖം അസി. കമ്മീഷണർ ബി എസ് സജിമോന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. മറ്റ് ഓട്ടോറിക്ഷകൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സിഐ അജിത്കുമാർ, വലിയതുറ എസ്ഐ ഡി ഒ ദിനേശ്, പൂന്തുറ എസ്ഐ നിതിൻ, സിപിഒമാരായ കിഷോർ, രെജിൻ, ഡാൻസാഫ് സംഘം എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി ക്യാമറ കണ്ടു! വർക്കലയിൽ ആളില്ലാത്ത വീട്ടിൽനിന്ന് 10 പവൻ സ്വർണം കവർന്നു; സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം
തെരുവുനായയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്; സംഭവം കോഴിക്കോട്ടെ ഉള്ളിയേരിയില്‍