ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു, ആദ്യ കണ്ടുമുട്ടലിൽ യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും! യുവതി പിടിയിൽ

Published : Jul 09, 2026, 10:28 PM IST
Thrissur Woman Theft

Synopsis

തൃശൂരിൽ യുവാവിൻ്റെ സ്വർണമാലയും മൊബൈലും കൈക്കലാക്കി മുങ്ങിയ യുവതി പിടിയിൽ. പാവറട്ടി സ്വദേശി ഹമിഷദാസ് (25) നെയാണ് പിടികൂടിയത്. ചേലക്കര സ്വദേശിയായ യുവാവിൻ്റെ ർണമാലയും മൊബൈലും കൈക്കലാക്കിയ സംഭവത്തിലാണ് അറസ്റ്റ്. 

തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടു കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിന്റെ നാലു പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടില്‍ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹമിഷദാസ് പീച്ചി ഡാമില്‍വച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഡാമിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് യുവാവിന്റെ കഴുത്തില്‍ കിടക്കുന്ന നാലു പവന്റെ സ്വര്‍ണമാല ഊരി ധരിച്ചു. യുവാവ് എതിർത്തോടെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇതിനിടെ യുവതി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ യുവതി എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് വ്യക്തമാവുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം അതിവിദഗ്ധമായി പ്രതിയെ പിടികൂടുകയുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു
ഇടപെട്ട് ആരോഗ്യമന്ത്രി, നെഞ്ചുവേദനയോടെ ക്യൂ നിന്ന രോഗി മരിച്ച സംഭവത്തിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി; 'കാരണം കണ്ടെത്തണം, കർശന നടപടി ഉറപ്പ്'