
ആലപ്പുഴ: വിനോദസഞ്ചാരികളുമായെത്തിയ ടൂർ ഓപ്പറേറ്ററെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. പാലക്കാട് സ്വദേശി ബേസിൽ.പി.ദാസാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വ്യാഴാഴ്ച്ച രാത്രി 11.45 ഓടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം.
സ്റ്റാൻഡിന് സമീപത്തെ എ.ടി.എമ്മിന് മുന്നിൽ നിന്ന തന്നെ പൊലീസുകാർ അകാരണമായി ലാത്തികൊണ്ട് അടിക്കുകയും, തെറി വിളിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഫിനിഷിങ്ങ് പോയിന്റിൽ പാർക്ക് ചെയ്ത വാഹനം പാർക്കിംഗിൽ ലോക്കായതിനാൽ എടുക്കാൻ സാധിച്ചില്ലെന്നും, ഭക്ഷണം കഴിച്ച ശേഷം പണം എടുക്കുന്നതിനാണ് എ.ടി.എമ്മിൽ വന്നതെന്ന് പറഞ്ഞിട്ടും മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തതായി ബേസിൽ ആരോപിക്കുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ട് പരാതി നൽകിയത് കൂടാതെ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഇ മെയിൽ മുഖേനയും പരാതി അയച്ചു.
ഡിവൈഎഫ്ഐ നേതാവും സംഘവും പീഡിപ്പിച്ച പതിനാറുകാരി കേരളം വിടുന്നു
സ്വര്‍ണ്ണമാല കവര്‍ന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച 18 കാരന്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam