മാനവീയം വീഥിയിൽ തമ്മിലടിച്ചത് നെടുമങ്ങാടുകാരനായ പട്ടാളക്കാരനും കാമുകിയായ കൊച്ചിക്കാരിയും, സ്വമേധയാ കേസെടുത്ത് മ്യൂസിയം പൊലീസ്

Published : Mar 02, 2026, 07:01 PM ISTUpdated : Mar 02, 2026, 07:06 PM IST
Police investigation at Manaveeyam Veedhi following a viral video of a street fight

Synopsis

യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.

ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പൊലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പൊലീസോട് പറഞ്ഞു. അതേസമയം പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് പെറ്റി കേസെടുത്തു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.

കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില്‍ തന്നെ പൊലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പൊലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര് തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലമ്പൂരിൽ ബസ് യാത്രക്കിടെ അപ്രതീക്ഷിത സംഭവം; യാത്രക്കാരിലൊരാൾ ബോധരഹിതനായി കുഴഞ്ഞുവീണു; അഗ്നിരക്ഷാ സേനാംഗം ജീവൻ രക്ഷിച്ചു
ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ