
തൊടുപുഴ: വാഹന പരിശോധനക്കിടെ വെട്ടിച്ച് ചീറിപ്പാഞ്ഞ് മൂന്ന് വാഹനങ്ങളിൽ ഇടിച്ച കാറ് പിന്തുടർന്ന് പിടികൂടി പൊലീസ്. അങ്കമാലിയിൽ നിന്ന് എംസി റോഡിലൂടെ പെരുമ്പാവൂർ ഭാഗത്തേക്ക് കുതിച്ച വാഹനം ഒക്കലിൽ ഉപേക്ഷിച്ച് ഇതിൽ ഉണ്ടായിരുന്ന രണ്ടുപേർ കടന്ന് കളഞ്ഞു. തൊടുപുഴ സ്വദേശികളുടെതാണ് വാഹനമെന്നാണ് സൂചന.
ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ അങ്കമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്. വാഹനം പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇറങ്ങിയോടിയവർക്കായി പൊലീസും ഡാൻസാഫ് സംഘവും തെരച്ചിൽ നടത്തുന്നുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. ലഹരി കടത്തായിരുന്നു എന്ന് പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam