മൂന്നാം മാസം മുതൽ സേനാംഗം, കാൻസറുമായി പോരിട്ട് ഹണ്ടർ മടങ്ങി, വിതുമ്പി പോലീസ് സേന

Published : Sep 29, 2026, 09:18 PM IST
hunter kerala police

Synopsis

ഒട്ടേറെ രാസലഹരി വസ്തുക്കൾ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഹണ്ടർ 2018 മുതൽ 2021 വരെയുള്ള കാലയളവിലെ മികച്ച സേവനത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ കെ 9 മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്

കൊല്ലം : ഹണ്ടറിന്റെ വേർപാടിൽ വിതുമ്പി പോലീസ് സേന. കൊല്ലം സിറ്റി പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ അഭിമാനമായിരുന്ന ഹണ്ടർ (8) എന്ന നായയുടെ മരണമാണ് വൈകാരികമായത്. കേരള പൊലീസ് കെ 9 ഡോഗ് സ്‌ക്വാഡിലെ അംഗവും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്ന ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട നായയായിരുന്നു ഹണ്ടർ. കാൻസർ രോഗത്തിനു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 3 മാസം മാത്രം പ്രായമുള്ളപ്പോൾ മുതൽ ഹണ്ടർ അസാധാരണമായ മികവ് പുലർത്തിയിരുന്നു. ഒട്ടേറെ രാസലഹരി വസ്തുക്കൾ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ഹണ്ടർ 2018 മുതൽ 2021 വരെയുള്ള കാലയളവിലെ മികച്ച സേവനത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ കെ 9 മെഡൽ ഉൾപ്പെടെ സ്വന്തമാക്കിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരുടെയും ഡോഗ് ഹാൻഡ്‌ലർമാരുടെയും സാന്നിധ്യത്തിൽ പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം.കെഎപി മൂന്നാം ബറ്റാലിയൻ അസി.കമൻഡാന്റ് വിനോദ്, കൊല്ലം സിറ്റി പൊലീസ് മേധാവിക്കു വേണ്ടി ജില്ലാ ക്രൈം ബ്രാഞ്ച് എസിപി രാജേഷ് കുമാർ, കൊല്ലം സിറ്റി എആർ ക്യാംപ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ പിള്ള, കെ9 സ്‌ക്വാഡിന്റചുമതല വഹിക്കുന്ന ഡോ.ബിനോദ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരയിലേക്ക് അടിഞ്ഞത് കിലോ കണക്കിന് മീനുകള്‍; പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് ബീച്ചില്‍ ചാള ചാകര
കൊച്ചി മെട്രോ രണ്ടാംഘട്ടം: 'പിങ്ക് ലൈന്‍' നിര്‍മ്മാണം പുരോഗിക്കുന്നു, 2027ൽ സര്‍വീസ് തുടങ്ങാൻ ലക്ഷ്യമിടുന്നതായി കെഎംആര്‍എൽ