പൊലീസിന് രഹസ്യവിവരം: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Published : Jan 24, 2025, 05:02 PM IST
പൊലീസിന് രഹസ്യവിവരം: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Synopsis

നാര്‍ക്കോട്ടിക് ഡിവൈ എസ്പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഫിറോസ് പിടിയിലായത്. 

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ്(40) ആണ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. നാര്‍ക്കോട്ടിക് ഡിവൈ എസ്പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഫിറോസ് പിടിയിലായത്. 

മൂന്ന് ഗ്രാമിന് മുകളില്‍ എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ഷാജി, എഎസ്‌ഐ ബിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ശോഭിത്ത്, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വയനാട് റോഡില്‍ ബൈക്കില്‍ യുവാക്കളുടെ കറക്കം, പട്രോളിംഗ് സംഘം കണ്ടെത്തിയത് എംഡിഎംഎ, യുവാക്കള്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ