
കോഴിക്കോട്: കടമേരിയിൽ കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി എംകെ മുഹമ്മദ്, ഒഞ്ചിയം സ്വദേശി പുതിയോട്ടും കണ്ടി നാവത്ത് പീടിക എൻപി ഫർഷീദ്, കടമേരി സ്വദേശി പുതുക്കുടി വീട്ടിൽ കെസി ജിജിൻ ലാൽ എന്നിവരെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് O.O9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ആഢംബര കാറിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം