കഞ്ചാവ് സംഘത്തിന്റെ ആക്രമണം, തൃശൂരിൽ പൊലീസുകാരന് പരിക്ക്  

Published : Jun 20, 2022, 02:46 PM ISTUpdated : Jun 20, 2022, 02:48 PM IST
കഞ്ചാവ് സംഘത്തിന്റെ ആക്രമണം, തൃശൂരിൽ പൊലീസുകാരന് പരിക്ക്  

Synopsis

കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.  അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ: തൃശ്ശൂർ പെരുമ്പിലാവ് പാതാക്കരയിൽ കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്ക്. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കഞ്ചാവ് വിൽപ്പന സംഘം പ്രവർത്തിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തിയത്. എന്നാൽ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. 

ആലപ്പുഴയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചു; വീട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും കണ്ടെത്തി

അതേ സമയം, കൊല്ലം കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ഓടനവട്ടം സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡ് കൊട്ടരാക്കര ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയിലെ ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിൽ  പ്രധാനിയാണ് വിശ്വനാഥൻ. കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.

ട്രെയിനിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ എട്ട് കിലോ കഞ്ചാവ്, പിടിച്ചെടുത്തു
കഞ്ചാവ് വിൽപ്പന: അഭിഭാഷകൻ അറസ്റ്റിൽ 

തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ആഷിക്ക് പ്രതാപൻ നായരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഫെബ്രുവരിയിലാണ് ആയുർവേദ കോളജ് ജംഗ്ഷനിലുള്ള അഭിഭാഷകൻെറ കുടുബം സ്വത്തായി ലഭിച്ച വീട്ടിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടിയത്. ക‍ഞ്ചാവ് കണ്ടെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു ബൈക്കിൽ രണ്ടുപേർ സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തി. ബൈക്കിൽ വന്ന തമിഴ്നാട് സ്വദേശി അരുണ്‍ അമുഖനെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സർക്കാർ സ്കൂളിലെ പ്യൂണായ അരുണ്‍ കോടതിയിൽ രഹസ്യമൊഴി നൽകി. ആഷിക്ക് പ്രതാപനുവേണ്ടിയാണ് കഞ്ചാവ് തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നതെന്നായിരുന്നു മൊഴി. കൂട്ടുപ്രതിയായ പൂന്തുറ സ്വദേശി ഷംനാദിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഷംനാദിൽ നിന്നാണ് അഭിഭാഷകൻെറ കഞ്ചാവ് കച്ചവടത്തെ കുറിച്ചുള്ള വിവരങ്ങല്‍ ലഭിച്ചത്.  

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്