ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് - ആലുംമൂട് സ്വദേശി നിഖിലിനാണ് പരിക്ക് പറ്റിയത്. പാലോട് - ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. മുന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

