റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ടു; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

Web Desk   | others
Published : Feb 21, 2020, 04:00 PM ISTUpdated : Feb 21, 2020, 04:16 PM IST
റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ടു; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

Synopsis

മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറില്‍ നിയന്ത്രം വിട്ടാണ് അപകടം സംഭവിച്ചത്

ഇടുക്കി: റിമാന്‍ഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ദേവികുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറില്‍ നിയന്ത്രം വിട്ടാണ് അപകടം സംഭവിച്ചത്. 

ജയകുമാറിനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രം വിട്ട ജീപ്പ് മരത്തിലിടിച്ച് നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടുവര്‍ഷമായി റോഡിന്‍റെ ടാറിംങ്ങ് പണികള്‍ ചെയ്തിരുന്നില്ല.

നിലവില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങള്‍ വെട്ടാന്‍ അനുമതി ലഭിക്കാത്തതും പണികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വനപാലകര്‍ തടസം നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളിലെ വീതികൂട്ടല്‍ പണികള്‍ പ്രതിസന്ധിയിലാണെന്നാണ് ആരോപണം. ഗട്ടര്‍ അടക്കുന്നതിന് അധിക്യതര്‍ ശ്രമിക്കാത്തതിനാല്‍ അപകടങ്ങള്‍ തുടക്കഥയാണെന്ന് നാട്ടുകര്‍ പരാതിപ്പെടുന്നു.  പ്രശ്‌നത്തില്‍ ബന്ധപ്പട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.


ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം