ആലപ്പുഴ: ചേര്‍ത്തലയില്‍  യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തറയില്‍ ഭാസുരന്റെ മകന്‍ ബിനീഷ് (31) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 ന് ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ ലിസ്യുനഗര്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടെക്‌നീഷ്യനായ ബിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ബിനീഷിനെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണ്ണീര്‍മുക്കം സ്മാര്‍ട്ട് കേബിള്‍ വിഷനിലെയും ആര്‍.ആര്‍  ഇലക്ട്രോണിക്‌സിലെയും ടെക്‌നീഷ്യനായിരുന്നു. ബിനീഷ് അവിവാഹിതനാണ്.