സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍; പ്രഹരമേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ ബിന്ദു

Published : Mar 09, 2023, 12:56 AM ISTUpdated : Mar 09, 2023, 03:03 AM IST
സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍; പ്രഹരമേറ്റ് നടക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയില്‍ ബിന്ദു

Synopsis

കാലിന്റെ ഞരമ്പിന് പരിക്കേറ്റ് പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. എംഎസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മലപ്പുറം: മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കരാർ ജീവനക്കാരിയുടെ കാലില്‍ പരിക്കേല്‍പ്പിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്. കാലിന്റെ ഞരമ്പിന് പരിക്കേറ്റ് പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രന് ജോലിക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. എംഎസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 5 നാണ് കേസിനാസ്പദമായ സംഭവം. പൊലീസ് കാന്റീനിലേയ്ക്ക് കൊണ്ടു വന്ന സാധനങ്ങള്‍ ഇറക്കിവെച്ച് വിശ്രമിക്കുകയായിരുന്നു ജീവനക്കാര്‍. അവിടേയ്ക്ക് കടന്നു വന്ന എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്‌സ് എല്ലാവരെയും അസഭ്യം വിളിച്ച് സ്റ്റൂള്‍ ചവിട്ടി തെറിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സ്റ്റൂള്‍ ചെന്ന് തട്ടിയത് സെയിൽസ് ഗേൾ ആയി ജോലി നോക്കുന്ന ബിന്ദുവിന്റെ കാലിലാണ്.

സ്റ്റൂള്‍ ഒറ്റ അടിയാണ് സാറ്, ആ അടിച്ചത് എന്‍റെ കാലിന്‍റെ മുട്ടിന്‍റെ മേലെ വന്ന് കൊണ്ടു. വേദന കൊണ്ട് നടക്കാന്‍ പോലും പറ്റാതെ സാധനങ്ങള്‍ നിരത്തി വച്ചിരിക്കുന്നതിനിടയില്‍ വീഴാന്‍ പോയി. ഇതിനിടയില്‍ സാര്‍ കേറി മുകളിലോട്ട് പോയി. അന്ന് സംഭവിച്ചതിനേ ബിന്ദു ഓര്‍മ്മിക്കുന്നു. കാലിലെ ഞരമ്പിനേറ്റ തകരാറ് നടുവിന്‍റെ ഡിസ്ക് തകരാറിലേക്കും നീണ്ടും. ഇതോടെ കുനിയാന്‍ പോയിട്ട് നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായി ബിന്ദുവിന്. 

പിന്നീട് ഒത്തുതീര്‍പ്പ് ശ്രമം ആരംഭിച്ചു. എന്നാല്‍ അന്ന് ഉറപ്പ് നൽകിയ സാമ്പത്തിക സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ബിന്ദു പറയുന്നു. കാലിന്റെ ഞെരമ്പിനേറ്റ പരിക്ക് നാലു മാസം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഗുരുതരമായി. ഇതോടെയാണ് ബിന്ദു സുരേന്ദ്രന്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്‌സിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. അസഭ്യം പറയല്‍, ഏതെങ്കിലും വസ്തുകൊണ്ട് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയിരിക്കുകയാണ്.

സദാചാര കൊല: ചേർപ്പ് അരിച്ചുപെറുക്കി 50 അംഗ പൊലീസ് സംഘം, പ്രതികളുടെ പൊടിപോലുമില്ല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ... വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി
വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം