സി ഐയെ മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ, നടപടി നേരിട്ടത് ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗം 

Published : Jun 08, 2023, 09:05 AM IST
സി ഐയെ മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ, നടപടി നേരിട്ടത് ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗം 

Synopsis

കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെൻഷൻ നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്.

തൃശൂർ : തൃശൂരിൽ സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി ഐ പ്രേമനന്ദ കൃഷ്ണനെ മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർ സി പി ഒ ടി. മഹേഷിനെയാണ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്. കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായിരുന്നു മഹേഷ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെൻഷൻ നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. സി ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക്  മദ്യപിച്ചെത്തിയ മഹേഷ്‌, ബഹളം വെക്കുകയും മർദ്ദിക്കുകയുമായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഇയാൾ സി ഐയെ കയ്യേറ്റം ചെയ്തത്. നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് മഹേഷിനെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കമ്മീഷണർ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്. 

മാവേലിക്കരയിൽ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ