മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു 

Published : Mar 10, 2023, 11:00 PM IST
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു 

Synopsis

ആക്രമണത്തിന് പിന്നിൽ മണല്‍കടത്ത് സംഘമാണെന്നാണ് സൂചന. പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടുകാര്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത്.

മലപ്പുറം : കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗേറ്റിന് സമീപത്ത് വെച്ച് സ്ഫോടകവസ്തു പൊട്ടി. ആക്രമണത്തിന് പിന്നിൽ മണല്‍കടത്ത് സംഘമാണെന്നാണ് സൂചന. പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടുകാര്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നത്. ഗേറ്റിന് സമീപത്ത് തീ കത്തുന്നതാണ് പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത്. ഫോറസന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചിതറിയ നിലയിൽ ഡിറ്റണേറ്റര്‍ ജലറ്റിൻ സ്റ്റിക്, വയർ ചില്ലുകള്‍ തുടങ്ങിയവയുടെ അവശിഷ്ടം കണ്ടെത്തി. സിജിത്തിന്റെ വീടിന് സമീപത്ത് തന്നെയാണ് സഹോദരനും അരിക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ ശിശിത്തിന്റെ വീട്. മണല്‍ക്കടത്ത് സംഘമാണ് പിന്നിലെന്ന സംശയമാണ് പൊലീസിനുള്ളത്. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

 

 

 

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!