ഗര്‍ഭിണിയായ യുവതിയും 3 കുട്ടികളും അകത്ത്, വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; നാദാപുരത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

Published : Sep 19, 2025, 09:29 PM IST
Nadapuram Police

Synopsis

കോഴിക്കോട് നാദാപുരത്ത് പ്രവാസിയുടെ വീടിന് നേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞു. ഗർഭിണിയായ യുവതിയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബം ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. ഗൾഫിലെ ബിസിനസ് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട്: പ്രവാസിയുടെ കുടുംബം താമസിക്കുന്ന വീടീന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നാദാപുരത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേലക്കാട് ടൗണിന് സമീപം കണ്ടോത്ത് അമ്മദിന് വീടിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ ആക്രമണമുണ്ടായത്. അജ്ഞാതര്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് കടന്നുകളയുകയായിരുന്നു.

ഗര്‍ഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിന്റെ ചുമരില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചുമരിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാദാപുരം പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗള്‍ഫിലെ ബിസിനസ് സംബന്ധമായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചതായാണ് അറിയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

64 കലകളുടെ പ്രതീകമായി 64 വനിതകൾ; പ്രായം 10 മുതൽ 71 വരെ, മലപ്പുറത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനത്തെ ആദ്യ വനിതാ പഞ്ചവാദ്യ സംഘം
'തീരുമാനങ്ങൾ എടുക്കുന്നത് ബാഹ്യശക്തികളോ മാധ്യമങ്ങളോ അല്ല', ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയുടെ ചിത്രം പങ്കുവച്ച് കുറിപ്പുമായി കെ സുരേന്ദ്രൻ