
വയനാട്: വയനാട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. 695 ഗ്രാം കഞ്ചാവുമായി മേപ്പാടി മുക്കിൽ നിധിഷ് എൻ എൻ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു. ഇരുവരും ബാവലിയിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്. രക്ഷപ്പെട്ടയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിധീഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ( G) ദിനേശൻ, ഇ സി പ്രിവന്റിവ് ഓഫീസർ ജോണി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ എ, അജയ് കെ എ, ചന്ദ്രൻ പി കെ, മനു കൃഷ്ണൻ, പ്രിവന്റ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.