ഇരിഞ്ഞാലക്കുടയിൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് മുൻ പൂജാരി, ശ്രീകോവിലിന് മുന്നിൽ മഞ്ഞൾ പൊടി വിതറി, എന്നിട്ടും പിടിയിൽ

Published : Sep 12, 2025, 01:37 PM IST
temple priest arrested for robbery

Synopsis

മണം പിടിക്കാതിരിക്കാൻ ക്ഷേത്രപരിസരത്തും ശ്രീകോവിലിന് ചുറ്റും മഞ്ഞൾ പൊടി വിതറി, എല്ലാം പ്രൊഫഷണൽ ടച്ച്, പക്ഷേ ഒറ്റ കാര്യത്തിൽ പൊലീസിന് തോന്നിയ സംശയം പ്രതിയിലേക്കെത്തി.

തൃശൂർ: ഇരിഞ്ഞാലക്കുടയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ. ഇരിഞ്ഞാലക്കുട വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ മുൻ പൂജാരിയായ വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിൻ (35) ആണ്  പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു കേസാനപദ്മായ സംഭവം. മോഷണത്തിന് ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്ന് മനസിലാക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രം ജീവനക്കാരെയും പരിസരവാസികളെയും കണ്ട് ചോദിച്ചും മറ്റും അന്വേഷണം നടത്തുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. നിരീക്ഷണത്തിലാക്കിയവരിൽ മുൻ പൂജാരിയായ ബിപിനും ഉൾപ്പെട്ടിരുന്നു.

ഇയാളെ രഹസ്യമായി നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിലാണ് ബിപിൻ തന്നെയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ബിപിനെ വയനാട് മീനങ്ങാടിയിൽ നിന്ന് മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി സി.എൽ.ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി.സുരേഷ്, ചേർപ്പ് എസ്.എച്ച്.ഒ എം.എസ്. ഷാജൻ, എസ്.ഐ. മാരായ കെ.എസ്.സുബിന്ത്, സജിപാൽ, എ.എസ്.ഐ ജോയ് തോമസ്, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, സിൻ്റി, ജിയോ, ഇ.എച്ച്.ആരിഫ്, ടി.ബി.അനീഷ്, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം