കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Published : Aug 24, 2026, 01:25 PM IST
Bus Accident

Synopsis

ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ഇട്ടപ്പോൾ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്.

കണ്ണൂർ: കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു 35 ഓളം പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. റോഡ് മുറിച്ചു കടന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ഇട്ടപ്പോൾ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേഹത്ത് ഛർദിച്ചു, വഴക്ക്; ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത്; മൂന്നുപേർക്ക് കുത്തേറ്റു, നാലുപേർ പിടിയിൽ
അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം; ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം