ദേഹത്ത് ഛർദിച്ചു, വഴക്ക്; ആലപ്പുഴയിൽ വള്ളംകളിക്കിടെ കത്തിക്കുത്ത്; മൂന്നുപേർക്ക് കുത്തേറ്റു, നാലുപേർ പിടിയിൽ

Published : Aug 24, 2026, 12:42 PM IST
alappuzha boat race stabbing

Synopsis

നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്കിടെ കാണികൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മൂന്നുപേർക്ക് കുത്തേറ്റു. സംഭവത്തിൽ നാലംഗ സംഘത്തെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നമട പള്ളിച്ചിറ വീട്ടിൽ ആദർശ് (25), അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ നിഥിൻ (24), അവലൂക്കുന്ന് കളത്തിപ്പറമ്പിൽ വീട്ടിൽ വിഷ്ണു (26), പുന്നമട കണ്ണാട്ടുചിറ വീട്ടിൽ അഖിൽ രാജ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പുന്നമട ഫിനിഷിങ് പോയിന്റിനും സ്റ്റാർട്ടിങ് പോയിന്റിനുമിടയിലായിരുന്നു സംഭവം.

വള്ളംകളി കണ്ടുമടങ്ങവെ പ്രതികളുടെ ദേഹത്ത് മറ്റൊരാൾ ഛർദിച്ചതിനെ തുടർന്നുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ നോർത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദേവികയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം; ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെ സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം