
പാലക്കാട്: പാലക്കാട് മത്സരയോട്ടത്തിനിടെ ബസിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ വാണിയംകുളം അജപമടത്തിന് സമീപം ഇന്ന് വൈകിട്ടായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കയിലിയാട് സ്വദേശി കൃഷ്ണപ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ ബസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം ബൈക്കിനെയും കൊണ്ട് 30 മീറ്റ൪ ദൂരം ഓടി. നാട്ടുകാ൪ ബസ് തടഞ്ഞു നി൪ത്തിയശേഷമാണ് ബസിനടിയിലായിരുന്ന ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഒറ്റപ്പാലം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന ശ്രീഗുരുവായൂരപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്.
ബൈക്ക് യാത്രികന്‍റെ കാലിനും തലയ്ക്കുമാണ് പരിക്കേറ്റത്. ഇതേ റൂട്ടിൽ ബസുകളുടെ മത്സരയോട്ടത്തെ തുട൪ന്ന് നേരത്തെയും നിരവധി അപകടങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാ൪ ആരോപിച്ചു. അമിത വേഗതയിലെത്തിയ ബസ് ബൈക്കിനെ ഇടിച്ചിടുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam