വയനാട്ടില്‍ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്

By Web TeamFirst Published Nov 17, 2021, 4:12 PM IST
Highlights

കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വയനാട് (Wayanad)കണിയാമ്പറ്റയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്(Accident) 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. വാഹനം ഇടിച്ചതിന് പിന്നാലെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇത് കമ്പളക്കാട് നിന്ന് പൊലീസെത്തി പുനസ്ഥാപിച്ചു.


ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു;പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ടു
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തില്‍ ബസ് കാറുകളില്‍ ഇടിച്ച് പതിമൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിരുന്നു. ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത് . ഫൈൻആർട്സ് ഹാളിന് സമീപം ഫോർ ഷോർ റോഡിൽ ആണ് അപകടം ഉണ്ടായത്. നവംബര്‍ 15 ന് രാവിലെ 11മണിയോടെ ആയിരുന്നു അപകടം. പ്രദേശത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനേ തുടര്‍ന്ന് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ചു, അച്ഛനും മകനും ദാരുണാന്ത്യം
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്കൂട്ടറിടിച്ച് രണ്ട് പേര്‍ മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപം നവംബര്‍ 9നായിരുന്നു അപകടം. സ്കൂട്ടർ യാത്രക്കാരായ തിരുവനന്തപുരം സ്വദേശികളായ രാജേഷും അഞ്ചു വയസ്സുള്ള മകൻ ഋതിക്കുമാണ് മരിച്ചത്. രാജേഷിന്‍റെ ഭാര്യ സുജിതയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കിളിമാനൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചത്. തലസ്ഥാനത്തെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു രാജേഷ്. എല്ലാവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. 
 

click me!