ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു; ട്രാഫിക് പൊലീസിന്‍റെ സമയോചിത ഇടപെടൽ, വലിയ അപകടം ഒഴിവായി

Published : Nov 04, 2025, 03:43 PM IST
bus fire

Synopsis

ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്കാണ് കളമശ്ശേരി സ്റ്റേഷൻ സമീപം അപകടം ഉണ്ടായത്. ഇടപ്പള്ളി കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽഎംആർഎ ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്.

കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷൻ സമീപം ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും ഉയർന്നു. ഇടപ്പള്ളി കളമശ്ശേരി റൂട്ടിൽ ഓടുന്ന എൽഎംആർഎ ബസിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 യ്ക്കാണ് കളമശ്ശേരി സ്റ്റേഷൻ സമീപം അപകടം ഉണ്ടായത്. ഉടന്‍ സമീപത്ത് ട്രാഫിക് നിയന്ത്രിച്ചിരുന്നു എസിപി മെട്രോ സ്റ്റേഷനിലെ അഗ്നി രക്ഷാ ഉപകരണങ്ങൾ എടുത്ത് തീയണച്ചു. സമീപത്തെ ഓട്ടോ തൊഴിലാളികളും ഉടന്‍ ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം