ആലപ്പുഴയിലും ശുചിമുറി അപകടം, പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Nov 22, 2024, 11:36 AM ISTUpdated : Nov 22, 2024, 11:40 AM IST
ആലപ്പുഴയിലും ശുചിമുറി അപകടം, പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് സീലിംഗ് ഇളകി വീണു, ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. 

ആലപ്പുഴ : ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം. പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ഈ സമയത്താണ് അപകടമുണ്ടായത്. 

ആ കാ‍ർ കണ്ടെത്തിയേ തീരൂ; സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി; കിലോമീറ്ററുകൾ തടസമുണ്ടാക്കി

ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സെക്രട്ടറിയേറ്റ് അനക്സ് വണ്ണിലെ ശുചിമുറിയിലെ ക്ലോസറ്റാണ് പൊട്ടി വീണത്. ക്ലോസറ്റിൻറെ ഒരു ഭാഗം പൂർണ്ണമായും അടര്‍ന്ന് വീണു. കാലിൽ ആഴത്തിൽ പരിക്കേറ്റ് ചോരവാർന്നൊഴുകിയ ഉദ്യോഗസ്ഥയെ ആദ്യം ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 

ക്ലോസറ്റിൽ വിള്ളൽ വീണിട്ടുണ്ടെന്നും അറ്റകുറ്റ പണി വേണമെന്നും ശ്രദ്ധയിൽപ്പെടുത്തിട്ടും ഹൗസ് കീപ്പിംഗ് വിഭാഗം ജാഗ്രതയോടെ പെരുമാറിയില്ലെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിമാരുടെ ഓഫീസുകളിലും മന്ത്രിന്ദരങ്ങളിലും മാത്രമായി അറ്റകുറ്റ പണി കേന്ദ്രീകരിക്കുന്നതിൽ കടുത്ത അതൃപ്തിയും ഉണ്ട്. കഴിഞ്ഞ മാസമാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഒരു ഭാഗം തകര്ന്ന് വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. അതിന് പിന്നാലെയാണ് അനക്സ് വണിൽ ക്ലോസറ്റ് തകർന്നുള്ള അപകടം . സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു. 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം