മരണമടഞ്ഞെന്ന് ദിവസങ്ങൾക്ക് മുൻപ് ആശുപത്രി അധികൃതർ അറിയിച്ച രമണൻ മരിച്ചു

Published : Sep 13, 2021, 09:28 PM ISTUpdated : Sep 13, 2021, 09:55 PM IST
മരണമടഞ്ഞെന്ന് ദിവസങ്ങൾക്ക് മുൻപ് ആശുപത്രി അധികൃതർ അറിയിച്ച രമണൻ മരിച്ചു

Synopsis

കൊവിഡ് ബാധിതനായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന രമണൻ മരണമടഞ്ഞുവെന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ബന്ധുക്കളെ വിവരമറിയിച്ചത്...

ആലപ്പുഴ: മരണമടഞ്ഞെന്ന് ആശുപത്രി അധികൃതർ ദിവസങ്ങൾക്കു മുൻപ്  അറിയിച്ച രമണൻ ഇന്ന് രാവിലെ മരിച്ചു. ഭരണിക്കാവ് കോയിക്കൽ മീനത്തേതിൽ രമണ (47) നാണ് മരിച്ചത്. വിവാദ മരണത്തെത്തുടർന്ന് വാ‍ർത്തകളിൽ ഇടം നേടിയ രമണൻ ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജാശുപത്രിയിൽ മരണമടഞ്ഞത്. 

കൊവിഡ് ബാധിതനായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന രമണൻ മരണമടഞ്ഞുവെന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ ആംബുലൻസുമായെത്തിയപ്പോഴാണ് രമണൻ മരിച്ചിട്ടില്ലെന്നറിയുന്നത്. ഇത് പിന്നീട് വലിയ വിവാദത്തിന് കാരണമായി. ഗുരുതരാവസ്ഥയിലായിരുന്ന രമണൻ ഇന്ന് രാവിലെ യഥാർത്ഥത്തിൽ മരണമടഞ്ഞു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില