കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസിൽ കളരി ആശാന് 17 വർഷം കഠിനതടവ്

Published : Sep 08, 2026, 05:52 PM IST
haripad kalari ashan pocso case

Synopsis

കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ഹരിപ്പാട്(ആലപ്പുഴ): കളരി പഠിക്കാനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

2025 ഫെബ്രുവരിയിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്ഐ ആയിരുന്ന കെ എച്ച് ഹാഷിം ആണ്. എസ്ഐ അനീഷ് കെ ദാസ്, സീനിയർ സി പി ഒ മുഹമ്മദ് ഷഫീഖ്, സി പി ഒ മാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് രഘു ഹാജരായി. എ എസ്ഐ മാരായ വാണി പീതാംബരൻ, കെ സി സതീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ കുഴഞ്ഞ് വീണ് മരിച്ചു
താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു