റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

Published : Jul 27, 2022, 08:48 PM IST
റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

Synopsis

കാൽനടയാത്രക്കാരനായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും, തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം : അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം ആണ് അപകടം. കാൽനടയാത്രക്കാരനായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും, തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. 

അപകടത്തിൽ മധ്യവയസ്ക്കനും തുടയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന നിലയിൽ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബന്ധുക്കളെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന അനന്തു ഇന്ന് രാവിലെ 7. 30 ന് മരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും