മൂവാറ്റുപുഴ മാറാടിയില്‍ അപകടം പതിവ്; കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് ഗുരുതര പരിക്ക്

Published : Mar 03, 2022, 11:10 AM IST
മൂവാറ്റുപുഴ മാറാടിയില്‍ അപകടം പതിവ്; കാറും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി  മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു  ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. 

മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു (Two Killed in Road Accident). കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി  മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു  ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.

മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇവരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര് പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്.

ഇന്നലെയും ഇതേയിടത്ത് അപകടമുണ്ടായി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്