സ്കൂളിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

Published : Jun 24, 2024, 01:40 PM ISTUpdated : Jun 24, 2024, 01:47 PM IST
സ്കൂളിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

Synopsis

എത്രയും പെട്ടെന്ന് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനപ്രതിനിധികളെ വഴിയിൽ തടയുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ്.  

മഴക്കാലമായതിനാൽ റോഡിൽ ചളി കെട്ടിക്കിടന്ന് പിഞ്ചുകുട്ടികൾ തെന്നി വീഴുന്നത് ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിലേക്ക് കുട്ടികളുമായി വരുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. ഇതുമൂലം സ്കൂളിലേക്ക് കുട്ടികളെ വിടുവാൻ രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യവുമുണ്ട്.  

ബ്ലോക്ക് മെമ്പർ ഉൾപ്പെടെ രണ്ടു മെമ്പർമാർ ഈ വാർഡിൽ ഉണ്ടായിട്ടും റോഡ് നന്നാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിലാണ് ബിജെപി പ്രതിഷേധം. പ്രതിഷേധ സമരം ബിജെപി എരുമപ്പെട്ടി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുട്ടഞ്ചേരിയുടെ അധ്യക്ഷതയിൽ ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് വിഷ്ണു അമ്പാടി ഉദ്ഘാടനം ചെയ്തു. 

എത്രയും പെട്ടെന്ന് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ജനപ്രതിനിധികളെ വഴിയിൽ തടയുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ സമരത്തിന് മുരളി വടുകൂട്ട്, സോമൻ കളരിക്കൽ, ജോൺസൺ അന്തിക്കാട്, അനന്തൻ വടുക്കൂട്ട്, ശ്രീകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകി. 

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു