
തൃശൂർ: കൊടകര പെരിങ്ങാംകുളത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 53 പവൻ്റെ സ്വർണാഭരണങ്ങൾ കവർന്നു. വീടിന്‍റെ ജനൽ കമ്പികൾ അറുത്ത നിലയിലാണ്. വീട്ടുകാർ രാജസ്ഥാനിൽ വിനോദയാത്രയിലായിരുന്നു.
മോഷ്ടാവ് പല മുറികളിലായി സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. രാധാകൃഷ്ണന്‍ കുടുംബ സമേതം കഴിഞ്ഞ ഒരാഴ്ചയായി രാജസ്ഥാനില്‍ വിനോദ യാത്രയിലാണ്. ചൊവ്വാഴ്ച രാവിലെ എത്തിയ വീട്ട് ജോലിക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. റൂറല്‍ എസ് പി ബി കൃഷ്ണകുമാര്‍, ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ് കൊടകര എസ്.എച്ച്.ഒ പി.കെ.ദാസ് എന്നിവര്‍ സ്ഥലത്തെത്തി. കൊടകര പൊലീസ്, പൊലീസ് നായ സ്റ്റെല്ലയുമായി ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് വിദഗ്ദര്‍, ഫോറന്‍സിക്ക് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കൊടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam