
പത്തനംതിട്ട: ശബരിമല പാണ്ടിത്താവളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപമാണ് പാമ്പിനെ കണ്ടത്. വനംവകുപ്പ് സംഘമെത്തി പാമ്പിനെ പിടിക്കാൻ ശ്രമം നടത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജവെമ്പാലെ ഒരു മരത്തിന്‍റെ പൊത്തിൽ കയറി. ഇപ്പോൾ മരത്തിന്റെ പൊത്തിൽ കയറിയ പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിലാണ് ഏവരും. ഇടയ്ക്ക് വാലിൽ പിടികിട്ടിയെങ്കിലും പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിയതോടെ ശ്രമം തുടരുകയാണ്. വനംവകുപ്പിന്‍റെ വലിയ സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.
ഈ മാസം 12 -ാം തിയതി പമ്പയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. പമ്പ നീലിമല അടിവാരത്ത് കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. രാത്രി 10 മണിയോടെയാണ് ആറടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ആളുകൾ തടിച്ചുകൂടി. അപ്പോഴേക്കും പാമ്പ് കടയിലെ ഷീറ്റുകൾക്കിയിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പമ്പയിൽ കരിക്ക് കടയ്ക്ക് സമീപം കൂറ്റൻ രാജവെമ്പാല; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി എന്നതാണ്. പിടിയിലായ രാജവെമ്പാലയെ കാട്ടിൽ വിട്ടയച്ചു എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല വീണത്. 12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേർന്ന് പാമ്പിനെ കിണറിൽ നിന്നും കരക്കെത്തിക്കെത്തിച്ചു. ഡിഎഫ്ഒ മാരായ നികേഷ്, ഷമീന എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാമ്പിനെ കാട്ടിൽ വിട്ടയച്ചു.
കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ അതിഥി, വനപാലകരെത്തി കയ്യോടെ കാട്ടിൽ വിട്ടു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം