കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്

പത്തനംതിട്ട: പമ്പയിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പമ്പ നീലിമല അടിവാരത്ത് കരിക്ക് വിൽക്കുന്ന കടയ്ക്ക് സമീപത്ത് നിന്നുമാണ് വനപാലകർ പാമ്പിനെ പിടികൂടിയത്. കരിക്ക് വിൽക്കുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്.

തിങ്കഴാഴ്ച രാത്രി 10 മണിയോടെയാണ് ആറടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ആളുകൾ തടിച്ചുകൂടി. അപ്പോഴേക്കും പാമ്പ് കടയിലെ ഷീറ്റുകൾക്കിയിൽ ഒളിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. 

മാറഞ്ചേരിയിൽ പുല്ല് പറിക്കുന്നതിനിടെ സ്ത്രീയെ കടന്നൽക്കൂട്ടം ആക്രമിച്ചു, രക്ഷിക്കാനെത്തിയവർക്കും കുത്തേറ്റു

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം