അതിനിടെ പാലക്കാട് വാളയാർ ചെക്പോസ്റ്റിലെ പരിശോധനയിൽ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ കാറിൽ കൊല്ലത്തേക്ക് കടത്തിക്കൊണ്ടുവന്ന 255 ലിറ്റർ മാഹിമദ്യവുമായി നാലുപേരെ എക്സൈസ് പിടികൂടി. കൊല്ലം സ്വദേശികളായ ബിജോയ് (29), റോബിൻ (20), ബിബിൻ ബാബു (21), മാഹി സ്വദേശി ജോൺസൺ മാത്യു (59) എന്നിവരാണ് പിടിയിലായത്. വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രമോദ് പുളിക്കൂലും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ, സായി ദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്.എ, മുസ്ബിൻ.ഈ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

അതിനിടെ പാലക്കാട് വാളയാർ ചെക്പോസ്റ്റിൽ ബസ്സിൽ കടത്തിക്കൊണ്ടുവന്ന ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹാഫിജുർ റഹ്മാൻ ലാസ്കർ(36) എന്നയാളാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി.ആർ.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മാരായ ശ്യാം ജിത്ത്, ദേവകുമാർ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വന്ത്.സി.കെ, സുബിൻരാജ്.എസ്, അരുൺ.യൂ എന്നിവർ പങ്കെടുത്തു.