
കോഴിക്കോട്: മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറെ മണല്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. താമരശ്ശേരി തഹസില്‍ദാര്‍ പി.മുഹമ്മദ് റഫീഖിനെതിരെയാണ് വധശ്രമമുണ്ടായത്.
കാരാടി- കുടുക്കില്‍ ഉമ്മാരം റോഡില്‍ വച്ചാണ് സംഭവം. മണലുമായെത്തിയ ലോറി തടയാനുള്ള ശ്രമത്തിനിടെ തഹസില്‍ദാര്‍ സഞ്ചരിക്കുകയായിരുന്ന ജീപ്പിലേക്ക് ലോറി ഇടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് തഹസില്‍ദാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ലോറിയുലുണ്ടായിരുന്നവര്‍ ലോറി ഉപേക്ഷിച്ച് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam