ട്രാവൻകൂർ ക്യാമറ ക്ലബ് 2026 ഫെബ്രുവരി 24ന് കഴക്കൂട്ടം ഓവൽ ക്രിക്കറ്റ് ടർഫിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഫോട്ടോഗ്രാഫറിനെയും ഉൾപ്പെടുത്തി സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം: ലഹരിക്കെതിരായ സാമൂഹിക ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി ട്രാവൻകൂർ ക്യാമറ ക്ലബ് 2026 ഫെബ്രുവരി 24ന് കഴക്കൂട്ടം ഓവൽ ക്രിക്കറ്റ് ടർഫിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഫോട്ടോഗ്രാഫറിനെയും ഉൾപ്പെടുത്തി സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ചാംപ്യൻസ് ട്രോഫി സീസൺ 2 എന്ന പേരിലാണ് ടൂർണമെന്റ് നടക്കുന്നത്. യുവജനങ്ങളിൽ ലഹരിവസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ്, കായികാത്മകതയിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കുന്നതും ലക്ഷ്യമിടുന്നു. പരിപാടിയോടനുബന്ധിച്ച് കേരളത്തിലുടനീളമുള്ള ഫോട്ടോഗ്രാഫേഴ്സിനായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
