ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ തടിയുമായി കടന്നു; മോഷണം പോയത് 30 വർഷം പഴക്കമുള്ള ചന്ദനമരം

Published : May 19, 2025, 02:49 PM IST
ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ തടിയുമായി കടന്നു; മോഷണം പോയത് 30 വർഷം പഴക്കമുള്ള ചന്ദനമരം

Synopsis

തേവന്നൂർ പറമ്പിൽ മാധവക്കുറുപ്പിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് ഇന്ന് പുലർച്ചെ മോഷ്ടിച്ചത്. വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.

കൊല്ലം: കൊല്ലം ചടയമംഗലത്ത് വീട്ടുമുറ്റത്ത് നിന്ന ചന്ദനമരം മോഷ്ടിച്ച് കടത്തി. തേവന്നൂർ പറമ്പിൽ മാധവക്കുറുപ്പിന്റെ വീടിന് മുന്നിൽ നിന്ന ചന്ദനമരമാണ് ഇന്ന് പുലർച്ചെ മോഷ്ടിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കൾ തടിയുമായി കടന്നെന്ന് വീട്ടുകാർ പറയുന്നു. 30 വർഷത്തിലേറെ പഴക്കമുള്ള മരമാണ് മോഷ്ടിച്ചതെന്ന് ഗൃഹനാഥനായ മാധവക്കുറുപ്പ് വ്യക്തമാക്കി. മരം മുറിച്ച ശേഷം വീടിൻ്റെ പുറകുവശം വഴിയാണ് കടത്തിയതെന്നാണ് നിഗമനം. വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു